സംഭരണകേന്ദ്രത്തിലേക്ക് ബഹുജന മാർച്ച്
എലത്തൂർ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ എലത്തൂർ സംഭരണ കേന്ദ്രത്തിലേക്ക് സർവകക്ഷി കൂട്ടായ്മ ബഹുജന മാർച്ച് നടത്തി. ജനങ്ങളുടെ ജീവന് ഭീഷണിയായ ഡിപ്പോ അടിയന്തരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന മാർച്ച് പ്രധാന ഗേറ്റിന് മുമ്പിൽ പൊലീസ് തടഞ്ഞു.
കൗൺസിലർ വി കെ മോഹൻദാസ് സമരം ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ഒ പി ഷിജിന അധ്യക്ഷയായി. ജനവാസമേഖലയിൽ സുരക്ഷ ഉറപ്പാക്കാതെ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രം പൂട്ടാൻ തയ്യാറല്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സർവകക്ഷി നേതാക്കൾ പറഞ്ഞു. കൗൺസിലർ മാങ്ങാറിയിൽ മനോഹരൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി വി നിർമലൻ, ടി പി വിജയൻ, ഷൈജു പുത്തലത്ത്, എ അനിൽകുമാർ, സലീം ഹാജി, എ കെ മുസ്തഫ, ഷിബു ചന്ദ്രോദയം എന്നിവർ സംസാരിച്ചു.
0 comments