കുന്നമംഗലം
മാവൂർ ഗ്രാസിം ഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചതായി വ്യവസായമന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. പി ടി എ റഹീം എംഎൽഎയുടെ ചോദ്യത്തിന് .മറുപടിയായാണ് അറിയിച്ചത്. മാനേജ്മെന്റിന് കീഴിൽ 320.78 ഏക്കറാണുള്ളത്. ഇതിൽ 238.41 ഏക്കർ വ്യവസായ ആവശ്യത്തിനായി സർക്കാർ ഏറ്റെടുത്തുനൽകി. വ്യവസായം തുടങ്ങാൻ മാനേജ്മെന്റ് മുൻകൈ എടുക്കാത്തതിനാൽ നേരത്തെ ആ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടിയെടുത്തിരുന്നു. 2017 ൽ മാനേജ്മെന്റ് ഹൈക്കോടതിയിൽ പോയി സ്റ്റേ ചെയ്തു. കോഴിക്കോട് ജില്ലാ നിയമ ഓഫീസർ അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് ഹൈക്കോടതിയിൽ കേസ് പരിഗണനക്ക് വന്നിട്ടുണ്ടെന്നും മന്ത്രി മറുപടിനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..