19 January Wednesday

ബാലുശേരി ഏരിയാ സമ്മേളനം 
ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
ബാലുശേരി
സിപിഐ എം ബാലുശേരി ഏരിയാ സമ്മേളനം ചൊവ്വ  തുടങ്ങും. കൂട്ടാലിടയിലെ ടി കെ ശ്രീധരൻ നഗറിൽ (റോയൽ അവന്യൂ ഓഡിറ്റോറിയം) പി കെ ഗംഗാധരൻ പതാക ഉയർത്തും. രാവിലെ എട്ടിന് ടി കെ ശ്രീധരന്റെ സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ 23 അത്‌ലീറ്റുകളുടെ അകമ്പടിയോടെ പി ബാലൻ നമ്പ്യാരുടെ നേതൃത്വത്തിൽ കൊണ്ടുവരും. സമ്മേളന നഗരിയിൽ എം മെഹബൂബ് ദീപശിഖ തെളിയിക്കും. 
രാവിലെ ഒമ്പതിന്‌ സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. 167 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ കുഞ്ഞമ്മദ്, എം മെഹബൂബ്, ജോർജ് എം തോമസ്, മാമ്പറ്റ ശ്രീധരൻ, ടി പി ദാസൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ പി കെ മുകുന്ദൻ, വി എം കുട്ടികൃഷ്ണൻ എന്നിവർ പങ്കെടുക്കും. സമ്മേളനം ബുധനാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top