22 October Tuesday

ദാ വരുന്നു, ട്രാഫിക് പാര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019
കോഴിക്കോട്‌  
ജില്ലയിൽ ട്രാഫിക് പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.  ഇതിനുള്ള സ്ഥലം ജില്ലാ ഭരണകേന്ദ്രവും  കോർപറേഷനും സംയുക്തമായി കണ്ടെത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.  വെള്ളിയാഴ്‌ച ഗസ്‌റ്റ്‌ഹൗസിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം.  
  പാർക്കിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയാൽ പരിപാലനവും പരിശീലനത്തിനുള്ള ചെലവും ഹോണ്ട കമ്പനി നിർവഹിക്കുമെന്നും  അദ്ദേഹം പറഞ്ഞു.  ഹോണ്ടയുമായി സഹകരിച്ചാണ് പദ്ധതി. 
 പാർക്കിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് രണ്ട് കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. സൈക്ലിങ്ങിനും  ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനുമുള്ള സൗകര്യവുമുണ്ടാകും. ട്രാഫിക് നിയമം സംബന്ധിച്ച്‌ വിദ്യാർഥികളിൽ  അവബോധം പകരാനും പാർക്ക്  സഹായകമാവും. കുട്ടികളിൽ ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിന്  സംസ്ഥാന മോട്ടോർ വാഹനവകുപ്പും പൊലീസ് വകുപ്പും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ട്രാഫിക് പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.    
 യോഗത്തിൽ കലക്ടർ സാംബശിവ റാവു, ഡെപ്യൂട്ടി മേയർ മീര ദർശക്, തഹസിൽദാർ ഇ അനിതകുമാരി, സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്‌,  ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത്, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ടി സി വിനീഷ്,  ആർടിഒ എം പി സുഭാഷ് ബാബു, ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് പി എം ഷബീർ, കൗൺസിലർ പ്രശാന്ത് കുമാർ എന്നിവരും  ഹോണ്ട കമ്പനിയെ പ്രതിനിധീകരിച്ച്‌    പ്രഭു നാഗരാജും  പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top