22 October Tuesday
കുടുംബശ്രീ സംരംഭം

കൊഴിഞ്ഞുപോക്ക്‌ തടയാൻ അമ്മക്കളരി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019
കൽപ്പറ്റ
സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക്‌ തടയുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘അമ്മക്കളരി’  പദ്ധതി നടപ്പാക്കുന്നു.  ഒന്നുമുതൽ പത്തുവരെയുള്ള കുട്ടികളിൽ മലയാളം അക്ഷരം ഉറക്കാത്തവർ.  അടിസ്ഥാന ഗണിതം അറിയാത്തവർ എന്നിവർക്കായാണ്  ‘അമ്മക്കളരി’.  പ്രത്യേക പരിശീലനം ലഭിച്ച അമ്മമാരാണ് ഒഴിവ് ദിവസങ്ങളിൽ  ക്ലാസ്‌ സംഘടിപ്പിക്കുക. കളികളിലൂടെയും കഥകളിലൂടെയും പഠനം രസകരമാക്കി  ആത്മവിശ്വാസമുണ്ടാക്കി പഠനത്തിലേക്ക്‌ കൊണ്ടുവരികയാണ്‌ ലക്ഷ്യം. 
ആദിവാസികൾ, ദരിദ്ര തൊഴിലാളികൾ തുടങ്ങിയവരുടെ മക്കൾക്ക്‌ എൽകെജി, യുകെജി കഴിഞ്ഞുവരുന്ന കുട്ടികളോടൊപ്പമെത്താൻ സാധിക്കുന്നില്ല. ഇത് ഇവരുടെ ആത്മവിശ്വാസക്കുറവിനും കൊഴിഞ്ഞുപോക്കിനും കാരണമാവുന്നു. അടിസ്ഥാന വിവരങ്ങളിൽ അറിവ് പകരുകയും, കളികളിലൂടെ അറിവ് നേടുകയും ചെയ്യുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും. തുടക്കത്തിൽ എല്ലാ പഞ്ചായത്തുകളിലേയും ഓരോ സ്കൂളുകളെയാണ് തെരഞ്ഞെടുത്തത്. പിന്നീട് മുഴവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ്‌ ജില്ലാ മിഷന്റെ ഉദ്യേശം. അമ്മക്കളരിയുടെ ആദ്യക്ലാസ്‌ ശനിയാഴ്‌ച  നടക്കും. തെരഞ്ഞെടുത്ത അമ്മമാർക്ക് കൽപ്പറ്റയിൽ പരിശീലനം നൽകി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം  തോണിക്കര ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി സാജിത അധ്യക്ഷയായി.
പ്രധാന വാർത്തകൾ
 Top