16 January Saturday
മൂന്ന്‌ പേർക്കുകൂടി കോവിഡ്

വടകരയിൽ നിയന്ത്രണങ്ങൾ കർശനമാക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
വടകര 
വടകരയില്‍ സത്രീ ഉള്‍പ്പെടെ താഴെ അങ്ങാടി സ്വദേശികളായ മൂന്നുപേര്‍ക്ക്‌ കോവിഡ്‌. നേരത്തെ രോഗം സ്ഥിരീകരിച്ച ഒന്നാം വാര്‍ഡിലെ യുവാവിന്റെ ബന്ധുക്കൾക്കാണ്  വ്യാഴാഴ്ച  രോഗബാധ സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റുള്ളവര്‍ക്ക്‌ നെഗറ്റീവാണ്. എന്നാൽ ഇത്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്‌ത്രീയും സഹോദരനും 46 –--ാം വാര്‍ഡിലും മറ്റെയാള്‍ 45-ാം വാര്‍ഡിലുമാണ്. ഇയാൾ  ഡ്രൈവറാണ്. നിരവധി പേരുമായി ഇയാള്‍ക്ക്‌ സമ്പര്‍ക്കമുള്ളതായാണ് സൂചന. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടേക്കുള്ള വഴികൾ  അടച്ചു. നഗരസഭയിൽ ഇതോടെ രോഗബാധിതരുടെ എണ്ണം 82 ആയി. നിലവിൽ 24 പേർ ചികിത്സയിലുണ്ട്‌. അറക്കിലാട് അമൃത വിദ്യാലയത്തിൽ എഫ്എൽടിസി സജ്ജമാക്കി.  നൂറുപേരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കി. 
കണ്ടെയിൻമെന്റ്‌ സോൺ നീക്കിയാലും നഗരത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.  കൊപ്രവ്യാപാര പ്രവർത്തനസമയം രാവില 8.30 മുതൽ വൈകിട്ട് അഞ്ചുവരെയായിരിക്കും. വരുന്നതും പോവുന്നതുമായ ലോറികളുടെ നമ്പർ, ഡ്രൈവറുടെ വിവരങ്ങൾ എന്നിവ കച്ചവടക്കാർ എഴുതി സൂക്ഷിക്കണം. കച്ചവട സ്ഥാപനങ്ങളിൽ കൈകഴുകാനുള്ള ക്രമീകരണം, സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കൽ എന്നിവ ഉറപ്പാക്കണം. ട്രക്ക് ഡ്രൈവർമാർക്കുള്ള ടോയ്‌ലറ്റ് സൗകര്യം കച്ചവടക്കാർ ഒരുക്കണം.  പച്ചക്കറി മാർക്കറ്റിൽ രാവിലെ  നാലു മുതൽ ഏഴുവരെ ചരക്കിറക്കണം. ഏഴു മുതൽ  11 വരെ വാഴക്കുല, ഫ്രൂട്ട്സ്  എന്നിവയുടെ  കയറ്റിറക്കം നടത്താം. പച്ചക്കറി വ്യാപാരം പകൽ ഒന്നോടെ അവസാനിപ്പിക്കണം. ക്രമീകരണങ്ങൾ പാലിക്കാത്ത കടകളുടെ ലൈസൻസ് റദ്ദാക്കും.  മാർക്കറ്റ് റോഡ്, വനിത റോഡ് ന്യൂ ഇന്ത്യ ഇടവഴി എന്നിവിടങ്ങളിലെ പലചരക്ക് വ്യാപാരം ഇനി ഒരറിയിപ്പുവരെ ഹോം ഡെലിവറി മാത്രമായിരിക്കുമെന്നും  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top