19 September Thursday

ജനവിരുദ്ധ ബജറ്റ്‌ കനത്ത മഴയിലും ആളുന്ന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
കോഴിക്കോട്‌
കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിർദേശങ്ങൾക്കും കേരളത്തോടുള്ള അവഗണനക്കുമെതിരെ  എൽഡിഎഫ് നടത്തിയ ആദായ നികുതി ഓഫീസ്‌ മാർച്ചിൽ ജനരോഷമിരമ്പി. ചൊവ്വാഴ്‌ച മുതലക്കുളത്തുനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ചും സ്‌ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.    
 എൽജെഡി ദേശീയ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം  എം ബി രാജേഷ്‌, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം അഡ്വ. എം പി സൂര്യനാരായണൻ, ജനതാദൾ(എസ്‌) ജില്ലാ പ്രസിഡന്റ്‌ കെ ലോഹ്യ, കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ്‌, ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എൻ കെ അബ്ദുൾ അസീസ്‌, ജനാധിപത്യ കേരളാ കോൺഗ്രസ്‌  നേതാവ്‌ എ ടി രാജു എന്നിവർ സംസാരിച്ചു.  എൽഡിഎഫ്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ്‌ സ്വാഗതം പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top