25 August Sunday

ഡിവൈഎഫ‌്ഐ–-കെഎസ‌്കെടിയു ആസ്ഥാനമന്ദിരങ്ങൾ തുറന്നു

സ്വന്തം ലേഖകൻUpdated: Sunday Jul 7, 2019

ഡിവൈഎഫ്‌ഐ യൂത്ത്‌സെന്റർ, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി ഓഫീസ്‌ എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട‌് 
ജില്ലയിലെ  യുവജന–-കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾക്ക‌് പുതിയ ആസ്ഥാനമന്ദിരങ്ങൾ തുറന്നു. കെഎസ‌്കെടിയു ജില്ലാകമ്മിറ്റിക്കായി നിർമിച്ച എ കണാരേട്ടൻ സ‌്മാരക മന്ദിരവും ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത‌്സെന്ററും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു.  ഇരു സംഘടനകളുടെയും നൂറുകണക്കിന‌് നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ‌്ഘാടന ചടങ്ങ‌്. ചടങ്ങിൽ ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി പി നിഖിൽ അധ്യക്ഷനായി. 
കോഴിക്കോട‌്  –-വയനാട‌് റോഡിൽ മലബാർ ക്രിസ‌്ത്യൻ കോളേജിനടുത്തുള്ള ഡിവൈഎഫ‌്ഐ ഓഫീസ‌് നവീകരിച്ചാണ‌് രണ്ട‌് സംഘടനകൾക്കുമായി  ജില്ലാ ആസ്ഥാനമന്ദിരം പണിതത‌്. പുതിയ യൂത്ത‌്സെന്ററിൽ എം ദാസന്റെയും മത്തായി ചാക്കോയുടെയും ചിത്രങ്ങൾ ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസും  കെഎസ‌്കെടിയു ഓഫീസിൽ എ കണാരന്റെ ചിത്രം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനനും അനാച്ഛാദനംചെയ‌്തു. കണാരേട്ടൻ സ‌്മരണിക മുതിർന്ന നേതാവ‌് എം കേളപ്പൻ കെഎസ‌്കെടിയു സംസ്ഥാന ജോ. സെക്രട്ടറി വി നാരായണന‌് നൽകി പ്രകാശനംചെയ‌്തു. യൂത്ത‌്സെന്ററിൽ  ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് വി വസീഫും കെഎസ‌്കെടിയു ഓഫീസിൽ  ജില്ലാ പ്രസിഡന്റ‌് ടി കെ കുഞ്ഞിരാമനും കൊടി ഉയർത്തി.
കെട്ടിടങ്ങൾ രൂപകൽപ്പനചെയ‌്ത അരുൺകുമാർ (ലാൻഡ‌്മാർക്ക‌്), ചിത്രകാരൻ ജോഷി പേരാമ്പ്ര എന്നിവർക്ക‌് മുഖ്യമന്ത്രി ഉപഹാരം നൽകി. ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌്, സെക്രട്ടറി എ എ റഹീം, ട്രഷറർ എസ‌് കെ സജീഷ‌്, കെഎസ‌്കെടിയു സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കോമളകുമാരി, അഖിലേന്ത്യാ  ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി, എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ‌്, എ പ്രദീപ‌്കുമാർ എംഎൽഎ, ടി പി ദാസൻ,  കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ, സിഐടിയു ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരൻ എന്നിവർ സംസാരിച്ചു. കെഎസ‌്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ സ്വാഗതവും  ഡിവൈഎഫ‌്ഐ ജില്ലാ ട്രഷറർ എൽ ജി ലിജീഷ‌് നന്ദിയും പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top