23 August Friday

നേഴ‌്സിങ‌് കെയർ അലവൻസ‌് പരിഷ‌്കരിക്കണം: കെജിഎൻഎ

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019
സ്വന്തം ലേഖകൻ
കോഴിക്കോട്
നേഴ‌്സിങ‌് കെയർ അലവൻസ് കാലോചിതമായി പരിഷ്കരിക്കണമെന്ന‌് കേരള ഗവ. നേഴ്സസ് അസോസിയേഷൻ(കെജിഎൻഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ  ഉദ്ഘാടനം ചെയ്തു.  എൻ എ ശ്യാമള അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എം മുരളീധരൻ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഉദയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി വി അരുൺകുമാർ എന്നിവർ സംസാരിച്ചു. എൻ വി അനൂപ് സ്വാഗതം പറഞ്ഞു.
യാത്രയയപ്പ്–-അനുമോദന യോഗം കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം കെജിഎൻഎ  സംസ്ഥാന ജനറൽ സെക്രട്ടറി പി ഉഷാദേവി ഉദ്ഘാടനം ചെയ്തു. എം ആർ പുഷ്പലത  അധ്യക്ഷയായി. ഭാരവാഹികൾ: കെ സിന്ധു(പ്രസിഡന്റ്), എൻ വി അനൂപ് (സെക്രട്ടറി), പി പ്രജിത്ത്, വി പി സ്മിത(ജോയിന്റ് സെക്രട്ടറിമാർ), കെ പ്രസന്ന, എം ആർ പുഷ്പലത(വൈസ് പ്രസിഡന്റുമാർ), എ ബിന്ദു(ട്രഷറർ).
പ്രധാന വാർത്തകൾ
 Top