02 June Tuesday

അവശ്യസാധനങ്ങളുടെ വിലനിലവാരം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020
കോഴിക്കോട് 
ജില്ലയിൽ അവശ്യസാധനങ്ങളുടെ അമിതവില വർധന തടയുന്നതിന് പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചതായി കലക്ടർ അറിയിച്ചു. ജില്ലയിലെ മൊത്ത–-ചില്ലറ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് അവരുടെ ബില്ലുകൾ പരിശോധിച്ചതിനുശേഷമാണ് നടപടി. വിവിധ ഇനങ്ങൾക്ക് ഒരു കിലോഗ്രാമിന് പുതുക്കിയ ചില്ലറവില:  
മട്ട അരി (39-–-45 രൂപ), കുറുവ (34-–-43), ജയ (41-–-44), കയമ (100-–-115), പച്ചരി (28–-38), ചെറുപയർ (110-–-129), ഉഴുന്ന് പരിപ്പ് (120-–-125), തുവരപ്പരിപ്പ് (96–--110), കടല (68-–-88), മുളക് -(250-–-280 ), മുളക് - ഞെട്ടിയുള്ളത് (175), മല്ലി (88-–-105), പഞ്ചസാര (40-–-42), സവാള (26–--28), വെളിച്ചെണ്ണ (170-–-199), മൈദ (35–--37), റവ (38-–-40), ആട്ട (35), പൊടിയരി (46-–-55), ഉലുവ (80), പുളി (130–--180).
അവശ്യസാധനങ്ങൾ വാങ്ങുമ്പോൾ ശരാശരി വിലയിൽ വളരെ കൂടുതൽ വില ഈടാക്കുകയാണെങ്കിൽ  കോവിഡ് ജാഗ്രത എന്ന വെബ് ആപ്ലിക്കേഷൻ വഴി  പരാതി അറിയിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് പരിശോധനയ്ക്കായി സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശേരി എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡുകളും സിറ്റി റേഷനിങ് ഓഫീസറുടെ പരിധിയിൽ നോർത്ത്, സൗത്ത് എന്നിവിടങ്ങളിൽ ഒരു സ്‌ക്വാഡുമാണ് രൂപീകരിച്ചിട്ടുള്ളത്. 
 പച്ചക്കറി ചില്ലറ വ്യാപാരികൾ കടകളിലും വിലനിലവാരം പ്രദർശിപ്പിക്കണം. അമിതവില ഈടാക്കുന്നതും പൂഴ്‌ത്തിവെപ്പും ശ്രദ്ധയിൽപെട്ടാൽ സിവിൽ സപ്ലൈസ് അധികൃതരെ അറിയിക്കാം. 
 പരാതി അറിയിക്കേണ്ട നമ്പർ: താലൂക്ക് സപ്ലൈ ഓഫീസർ കോഴിക്കോട്-  9188527400, സിറ്റി റേഷനിങ് ഓഫീസർ സൗത്ത് - 9188527401, സിറ്റി റേഷനിങ് ഓഫീസർ നോർത്ത് - 9188527402, താലൂക്ക് സപ്ലൈ ഓഫീസർ കൊയിലാണ്ടി - 9188527403, താലൂക്ക് സപ്ലൈ ഓഫീസർ വടകര - 9188527404, താലൂക്ക് സപ്ലൈ ഓഫീസർ താമരശേരി - 9188527399.
പ്രധാന വാർത്തകൾ
 Top