28 March Tuesday

എഫ്‌സിഐയിൽ തൊഴിലാളി കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

 വെസ്റ്റ്ഹിൽ

ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ മറവിൽ, ലോറി തൊഴിലാളികളെ ഒഴിവാക്കി കരാറുകാരുടെ വാഹനത്തെ സംരക്ഷിക്കുന്ന നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി തൊഴിലാളികൾ എഫ്‌സിഐ  ഗോഡൗണുകൾക്ക്‌ മുന്നിൽ കുടുംബ സമ്മേതം പ്രതിഷേധ മാർച്ചും ധർണയും നടത്തി.    വെസ്റ്റ്ഹിൽ എഫ്‌സിഐ ഗോഡൗണിന് മുന്നിൽ തൊഴിലാളി സംഘടനകൾ സംയുക്തമായി തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. എഫ്‌സിഐ ലോറി തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക, തൊഴിൽ തട്ടിപ്പറിക്കുന്ന കരാറുകാരുടെ നീക്കം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ സമരം. ഗുഡ്‌സ് ട്രാൻസ്‌പോർട്ട് യൂണിയൻ സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനംചെയ്തു. സമരസമിതി ചെയർമാൻ അഡ്വ. എം രാജൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ് സി പി സുലൈമാൻ, വൈസ് പ്രസിഡന്റ് അഡ്വ. സി എം ജംഷീർ, സിഐടിയു ജില്ലാ സെക്രട്ടറി സി നാസർ, എം കെ ബീരാൻ, എ ജയരാജൻ, പി എം രാമചന്ദ്രൻ, ടി ജനീഷ് എന്നിവർ സംസാരിച്ചു. 
തിക്കോടി എഫ്‌സിഐയിൽ സമരം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനംചെയ്തു. 
സി പി സുലൈമാൻ, സി നാസർ, ബീരാൻ, രാമചന്ദ്രൻ, കെ ജയരാജ്, സി എം ജംഷീർ, കെ എം രാമകൃഷ്ണൻ, കെ കെ കൃഷ്ണൻ, മനോജ് തുറയൂർ, ശ്രീനി എന്നിവർ സംസാരിച്ചു. 12ന് അങ്കമാലിയിൽ സംസ്ഥാന കൺവൻഷൻ ചേരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top