31 January Tuesday

കെഎസ്ടിഎ ജില്ലാ സമ്മേളനം: 
സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

കെഎസ്ടിഎ ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം കിസാൻ സഭ കേന്ദ്ര കമ്മിറ്റിയംഗം പി വിശ്വൻ ഉദ്ഘാടനംചെയ്യുന്നു

കൊയിലാണ്ടി
മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്ന മുദ്രാവാക്യവുമായി   ജനുവരി 14, 15 തീയതികളിലായി കൊയിലാണ്ടിയിൽ നടക്കുന്ന  ജില്ലാ സമ്മേളന നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ഇ എം എസ് ടൗൺ ഹാളിൽ നടന്ന രൂപീകരണയോഗം കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം പി വിശ്വൻ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ അധ്യക്ഷനായി.
 സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ സമ്മേളന മുദ്രാവാക്യം വിശദീകരിച്ചു. മുൻ എംഎൽഎ കെ ദാസൻ, നഗരസഭ ചെയർപേഴ്സൺ കെ പി സുധ, കെ കെ മുഹമ്മദ്, സിഐടിയു ഏരിയാ വൈസ് പ്രസിഡന്റ്‌ ടി കെ ചന്ദ്രൻ, സംസ്ഥാന എക്സിക്യുട്ടീവ് പി എസ് സ്മിജ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പി ജിതേഷ് ശ്രീധർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ  ഷാജിമ, സജീഷ് നാരായൺ, ജില്ലാ ട്രഷറർ എം ഷീജ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഡികെ ബിജു നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: കാനത്തിൽ ജമീല എംഎൽഎ (ചെയർപേഴ്‌സൺ-),   ടി കെ ചന്ദ്രൻ (വൈസ് ചെയർമാൻ),   ഡി കെ ബിജു (ജനറൽ കൺവീനർ),  
സി ഉണ്ണികൃഷ്ണൻ, കെ ശാന്ത (കൺവീനർമാർ), എം ഷീജ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top