08 December Thursday

ആദ്യാക്ഷരം കുറിച്ച്‌ കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

സിപിഐ എം വെള്ളൂർ ലോക്കൽ കമ്മിറ്റി അംഗം ഇ ടി രജിലേഷിന്റെയും ദൃശ്യയുടെയും മകൾ ആത്മിയ രജിലേഷിന്‌ ജില്ലാ കമ്മിറ്റി ഓഫീസായ 
സി എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ അക്ഷരങ്ങൾ പകർന്നുനൽകുന്നു

കോഴിക്കോട്‌
വിജയദശമി ദിനത്തിൽ ജില്ലയിൽ ആദ്യാക്ഷരം കുറിച്ച്‌ ആയിരങ്ങൾ. വിവിധ  ക്ഷേത്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ,  സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയിൽ കുരുന്നുകൾക്ക്‌ ആദ്യാക്ഷരം പകർന്നു.     
കോവിഡ് ഭീതിയിലായിരുന്ന ക‍ഴിഞ്ഞ രണ്ടുവർഷങ്ങളിലും വീടുകളിൽ മാത്രമായിരുന്നു എ‍ഴുത്തിനിരുത്ത് നടന്നത്. അതിനാൽ ഇത്തവണ എഴുത്തിനിരുത്തിന് വൻ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. നഗരത്തിൽ അഴകൊടി ദേവീ ക്ഷേത്രം, ശ്രീകണ്‌ഠേശ്വര ക്ഷേത്രം തുടങ്ങി പ്രധാന അമ്പലങ്ങളിലെല്ലാം കുഞ്ഞുങ്ങളെയുമായി നിരവധിപേരാണ്‌ എത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top