10 October Thursday

അനധികൃത മീൻപിടിത്തം; ബോട്ട് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

അനധികൃത മീൻപിടിത്തത്തിന് പിടികൂടിയ ബോട്ട്

ബേപ്പൂർ 
നിയമവിരുദ്ധമായി രാത്രികാല മീൻപിടിത്തത്തിലേർപ്പെട്ട ബോട്ടും മത്സ്യവും ഫിഷറീസ് വകുപ്പ്‌ അധികൃതർ പിടിച്ചെടുത്തു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള "ശിവ പാർവതി’ ബോട്ടാണ് കൊയിലാണ്ടിയിൽനിന്ന്‌ പിടികൂടിയത്. ബോട്ടിലെ മീൻ ഹാർബറിലെത്തിച്ച് ലേലംചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടി. ഉടമക്കെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടിയെടുത്തു. ഫിഷറീസ് അസി. ഡയറക്ടർ വി സുനീർ, അസി. രജിസ്ട്രാർ, മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ ഫിഷറീസ്‌ ഗാർഡുമാരായ കെ കെ ഷാജി, കെ ജിതിൻദാസ്, റെസ്ക്യു ഗാർഡുമാരായ കെ നിധീഷ്, പി സുമേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top