19 September Saturday

കാറ്റടിച്ചത്‌ ‌20 കിലോമീറ്റർ വേഗത്തിൽ

സ്വന്തം ലേഖകൻUpdated: Thursday Aug 6, 2020

ചാലിയം കപ്പലങ്ങാടി ഭാഗത്തെ കടലിൽ രൂപംകൊണ്ട കൂറ്റൻ തിരമാല - ഫോട്ടോ: പി വി സുജിത്

കോഴിക്കോട്‌
ബുധനാഴ്‌ച പുലർച്ചെ ആഞ്ഞടിച്ചത്‌ സമീപകാലത്തെ ഏറ്റവും ശക്തമായ കാറ്റ്‌. രണ്ടുതവണയായാണ്‌ ചുഴലിക്കാറ്റുണ്ടായത്‌. ഇരമ്പുന്ന ശബ്ദത്തോടെ 12.30നുണ്ടായ ആദ്യ കാറ്റ്‌ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിലാണ്‌. രണ്ടാമത്തേത്‌ പുലർച്ചെ രണ്ടോടടുത്തും. ഇതിന്‌ 18 കിലോമീറ്ററാണ്‌ വേഗം.
ആദ്യ കാറ്റ്‌ പടിഞ്ഞാറൻ ദിശയിലായിരുന്നെങ്കിൽ രണ്ടാമത്തേത്‌ വടക്കുപടിഞ്ഞാറൻ ദിശയിൽനിന്നാണ്‌. മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ ജില്ലകളിൽ ശക്തമായ കാറ്റടിച്ചുവെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കനത്ത മഴക്കൊപ്പം വീശിയ കാറ്റിൽ മരങ്ങൾ കടപുഴകിവീണ്‌ പലയിടത്തും വൈദ്യുതിബന്ധം നിലച്ചു. നേന്ത്രവാഴത്തോപ്പുകൾക്കടക്കം വൻ കൃഷിനാശവുമുണ്ടായെന്നാണ്‌ പ്രാഥമിക കണക്ക്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top