25 September Friday

13,324 പേര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
കോഴിക്കോട്‌
പുതുതായെത്തിയ 824 പേർ ഉൾപ്പെടെ ജില്ലയിൽ 13,324 പേർ നിരീക്ഷണത്തിൽ. ഇതുവരെ 79,416 പേർ നിരീക്ഷണം പൂർത്തിയാക്കി. 750 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 221 പേർ മെഡിക്കൽ കോളേജിലും 62 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 96 പേർ എൻഐടി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 57 പേർ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 176 പേർ എൻഐടി മെഗാ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 55 പേർ മണിയൂർ നവോദയ എഫ്എൽടിസിയിലും 83 പേർ എഡബ്ല്യുഎച്ച് എഫ്എൽടിസിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 83 പേർ ഡിസ്ചാർജായി.
ബുധനാഴ്‌ച 3086 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 73,843 സ്രവ സാമ്പിളുകൾ അയച്ചതിൽ 70,704 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 68,928 എണ്ണം നെഗറ്റീവാണ്. 3139 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top