23 September Wednesday

കാവിലുംപാറയിൽ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
തൊട്ടിൽപ്പാലം
ബുധനാഴ്ച അർധരാത്രിയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ  നിരവധി വീടുകൾക്കും കാർഷിക വിളകൾക്കും നാശനഷ്ടം. മരങ്ങൾ   വീണതിനാൽ  ഇലക്‌ട്രിക് പോസ്റ്റുകൾ തകർന്നു. 
നാഗംപാറയിൽ വാഴക്കൽ ഗംഗാധരന്റെ  വീട്ടിനുമുകളിൽ  മരം കടപഴുകിവീണ്   മേൽക്കൂര പൂർണമായി തകർന്നു. നാഗംപാറ ചൊത്തക്കൊല്ലി അമ്മദിന്റെ വീടിനുമുകളിൽ തേക്ക്  പൊട്ടിവീണ് വീട് ഭാഗികമായി തകർന്നു.പൂതംപാറ ഭാഗത്ത് മുകളേൽ സുമതിയുടെയും  തടത്തിൽ ഷൈനിയുടെ വീടും ഭാഗികമായി തകർന്നു.  
ചാത്തൻകോട്ടുനട അഗ്രോ സർവീസ് സെന്ററിന്റെ  വർക്ക് ഷെഡ്ഡ് പൂർണമായി തകർന്നു. കാവിലുംപാറ  പഞ്ചായത്ത് കുണ്ടുതോട് സംസ്കാരിക കേന്ദ്രത്തിന്റെ  വരാന്ത മരംവീണ് തകർന്നു. പൂതംപാറ ദേവാഗ്യഹം നാരായണൻകുട്ടിയുടെ നിരവധി റബ്ബർ മരങ്ങളും വാഴയും നശിച്ചു - മലയോര മേഖലകളിൽ നിരവധി കർഷകരുടെ വാഴ, റബ്ബർ, തെങ്ങ്, ജാതി, ഗ്രാമ്പു, മരച്ചീനി തുടങ്ങി നിരവധി വിളകൾ നശിച്ചു.
കുറ്റ്യാടി 
കനത്ത മഴയിലും ശക്തമായ കാറ്റിലും മലയോരമേഖലയിൽ വൻ നാശനഷ്ടം. കാവിലുംപാറ പഞ്ചായത്തിൽ രണ്ടുവീടുകളും മരുതോങ്കര പഞ്ചായത്തിൽ മൂന്ന്‌ വീടുകളും പൂർണമായി നശിച്ചു.മരങ്ങൾ കടപുഴകിവീണ് നാലുവീടുകൾ ഭാഗികമായും പശുത്തൊഴുത്തും ഭാഗികമായി നശിച്ചു. മരുതോങ്കര പഞ്ചായത്തിലെ ഏക്കലിലെ കാപ്പുംചാലിൽ ജമീല, കുഞ്ഞിപ്പറമ്പത്ത് സജീഷ്, പൂതംപാറ കുഞ്ചലക്കാട്ടിൽ ഷൈനി, വാഴക്കൽ ഗംഗാധരൻ എന്നിവരുടെ വീട് പൂർണമായും കുണ്ടുതോട് രാമകൃഷ്‌ണൻ, കായൽവട്ടത്ത് വാസു, തങ്കമണി, വിജയൻ എന്നിവരുടെ വീടുകൾ ഭാഗികമായും ചീത്തപ്പാട് കെ ടി ദിനേശന്റെ  തൊഴുത്തും നശിച്ചു. കാറ്റിൽ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി ഇടവിളകൃഷിയും ഫലവൃക്ഷങ്ങളും വ്യാപകമായി നശിച്ചു. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന്‌ വൈദ്യുതി ലൈനുകളും പോസ്റ്റുകളും വ്യാപകമായി നശിച്ച്‌ വൈദ്യുതി നിലച്ചു.  കുറ്റ്യാടി പുഴയുടെ കൈവഴികളായ കടന്തറ, തൊട്ടിൽപ്പാലം പുഴകളിലെ ജലനിരപ്പ് ഉയ-ർന്നതോടെ പുഴയോരവാസികൾ ഭീതിയിലാണ്. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top