25 August Sunday

എസ്എഫ്ഐ സീനിയര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

എസ്എഫ്ഐയുടെ സീനിയർ മെമ്പർഷിപ്പ് ക്യാമ്പയിൻ മാമ്പഴം റിയാലിറ്റി ഷോ താരം അമൃതയ്ക്ക് മെമ്പർഷിപ്പ്‌ നൽകി വി പി ശരത് പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട് 
എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ സീനിയർ മെമ്പർഷിപ്പ് ക്യാമ്പയിന‌്  വടകര എസ്‌എൻ കോളേജിൽ തുടക്കം. മാമ്പഴം റിയാലിറ്റി ഷോ താരം അമൃതയ്ക്ക് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് പ്രസാദ് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനംചെയ്തു. 
    ജില്ലാ വൈസ് പ്രസിഡന്റ് വി എം മഞ്ജിമ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം സിനാൻ ഉമ്മർ, ജില്ലാ സെക്രട്ടറി ടി അതുൽ, ജോ. സെക്രട്ടറി കെ വി അനുരാഗ്, വടകര ഏരിയാ പ്രസിഡന്റ് എം പി സിബിൻ  എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top