02 July Thursday
കോഴിക്കോട് മെഡി. കോളേജ്

190 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻUpdated: Saturday Jun 6, 2020
കോഴിക്കോട്
കോവിഡ് രോഗിയുമായി സമ്പർക്കത്തിലായ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 190 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ. 
ഗൈനക്കോളജി, ജനറൽ സർജറി, കാർഡിയാക് സർജറി, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിൽ നിന്നായി 107 ഡോക്ടർമാർ, 42 നേഴ്‌സുമാർ, 41 പാരാമെഡിക്കൽ സ്റ്റാഫ്, എക്‌സ്‌റേ, ഇസിജി,  സ്‌കാനിങ്‌ വിഭാഗങ്ങളിലെ ടെക്‌നീഷ്യന്മാർ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലായത്. ഇതിൽ 120 പേരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചു. 
ഇരുപത്തിയെട്ടുകാരിയായ മണിയൂർ സ്വദേശിനിക്കാണ് കോവിഡ് സ്ഥീരികരിച്ചത്.  പ്രസവത്തിനായി മെയ് 24ന് പുലർച്ചെയാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവരെ  കാർഡിയോ തൊറാസിക് സർജൻ ഉൾപ്പെടെയുള്ള ഡോക്ടർമാർ പരിചരിച്ചിരുന്നു. പത്തോളം  ഡിപ്പാർട്ടുമെന്റുകളിലായി ചികിത്സ തേടിയിരുന്നതിനാൽ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇവരുമായി സമ്പർക്കത്തിലാവുകയായിരുന്നു.
 ഇവർക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. 
ഇവരുടെ രണ്ടാമത്തെ സാമ്പിൾ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. കുട്ടിയുടെ സാമ്പിൾ പരിശോധനാഫലം  ലഭിച്ചിട്ടില്ല
പ്രധാന വാർത്തകൾ
 Top