07 July Tuesday

നാലുപേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കോഴിക്കോട് 
ജില്ലയില്‍ നാലു പേര്‍ക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന്‌ വന്ന രണ്ടുപേരും മുംബൈയിൽ നിന്നെത്തിയ ഒരാള്‍ക്കും അർബുദ ചികിത്സക്കായി മെഡി. കോളേജിൽ എത്തിയ  കോട്ടൂളി സ്വദേശിക്കുമാണ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയും കോഴിക്കോട്ട്‌ ചികിത്സയിലുള്ള കാസർകോട്‌ സ്വദേശിയും രോഗമുക്തി നേടിയതായി ഡിഎംഒ ഡോ. വി ജയശ്രീ അറിയിച്ചു.
മെയ്‌ 29ന്‌ മുംബൈയിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശിയായ (41) വയസുകാരനാണ് കോവിഡ്‌ ബാധിച്ചവരിൽ ഒരാൾ. കോവിഡ്‌ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ദുബായിൽ നിന്നെത്തിയ മാവൂർ (26) , അത്തോളി (42) സ്വദേശികളാണ്‌ രണ്ടുപേർ. അർബുദ ചികിത്സക്കായി മെഡി. കോളേജ്‌ ആശുപത്രിയിലെത്തിയ 82കാരനാണ്‌ നാലാമത്തെയാൾ. 
48 കോഴിക്കോട് സ്വദേശികളാണ്‌ ഇപ്പോൾ ചികിത്സയിലുള്ളത്‌. ഇതിൽ 18 പേര്‍  മെഡി. കോളേജ് ആശുപത്രിയിലും 26 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ടുപേർ കണ്ണൂരിലും ഒരു എയർഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡി. കോളേജ്‌ ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമുണ്ട്‌. മലപ്പുറം സ്വദേശിയും രണ്ടുവീതം കാസർകോട്‌, വയനാട്, കണ്ണൂർ സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരു തൃശൂർ സ്വദേശി എംവിആർ ക്യാൻസർ സെന്ററിലും ചികിത്സയിലുണ്ട്. ആറ്‌ കണ്ണൂർ സ്വദേശികൾ സ്വകാര്യ ആശുപത്രിയിലുമുണ്ട്‌. വെള്ളിയാഴ്‌ച 249 സ്രവ സാമ്പിൾ പരിശോധനക്കയച്ചു. ആകെ 6249 സ്രവ സാമ്പിളുകളിൽ 5991 എണ്ണത്തിന്റെ ഫലം ലഭിച്ചു. 5877 എണ്ണം നെഗറ്റീവായി. 258 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.പുതുതായി വന്ന 975 പേരുൾപ്പെടെ ജില്ലയിൽ 7817 പേർ നിരീക്ഷണത്തിലുണ്ട്.  ഇതുവരെ 33,401 പേർ നിരീക്ഷണം പൂർത്തിയാക്കി. വെള്ളിയാഴ്‌ച എത്തിയ 366 പേരുൾപ്പെടെ  3397 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്‌.
പ്രധാന വാർത്തകൾ
 Top