02 July Thursday

ജില്ലയിൽ 124 പച്ചത്തുരുത്തുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

സിപിഐ എം നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം പാർടി ജില്ലാ കമ്മിറ്റി ഓഫീസിന്‌ സമീപം തൈ നട്ട്‌ സെക്രട്ടറി പി മോഹനൻ നിർവഹിക്കുന്നു

കോഴിക്കോട്‌
ഹരിതകേരളം മിഷൻ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പുതുതായി  124 പച്ചത്തുരുത്തുകൾ നിർമിക്കും. 70 എണ്ണത്തിന്‌ പരിസ്ഥിതി ദിനത്തിൽ തുടക്കമായി. 60 പഞ്ചായത്തുകൾ, അഞ്ച്‌ നഗരസഭകൾ, കോർപറേഷൻ തുടങ്ങി 65 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 26.17 ഏക്കറിലാണ് പച്ചത്തുരുത്തുകൾ നിർമിക്കുന്നത്. സാമൂഹ്യ വനവൽക്കരണ വിഭാഗം തയ്യാറാക്കിയ 20 ഇനം  തൈകൾ തദ്ദേശഭരണ സ്ഥാപനങ്ങളിൽ എത്തിയിട്ടുണ്ട്. ആകെയുള്ള 2,72,000 തൈകളിൽ 54,800 തൈകൾ പച്ചത്തുരുത്തിനായി പ്രയോജപ്പെടുത്തും. നിലവിൽ ജില്ലയിൽ 29 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 44 പച്ചത്തുരുത്തുകൾ നിർമിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ നശിച്ചുപോയ തൈകൾക്ക് പകരമായുള്ളതും ഈ വർഷം വച്ചുപിടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ നിർമിച്ച്‌ പരിപാലിക്കുക. സന്നദ്ധ സംഘടനകൾക്കും പച്ചത്തുരുത്ത് നിർമിക്കുകയും പരിപാലിക്കുകയും ചെയ്യാം.
പ്രധാന വാർത്തകൾ
 Top