02 July Thursday

30,000 വൃക്ഷത്തൈകള്‍ നട്ട് ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

‘നന്മയുടെ തൈ നടാം' സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ തൈ നട്ട് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്
‘നന്മയുടെ തൈ നടാം' -എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 30,000 വൃക്ഷത്തൈകൾ നട്ടു. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ തൈ നട്ട് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഖദീജ മുംതാസിന്റെ വീട്ടിൽ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, വി ആർ സുധീഷിന്റെ വീട്ടിൽ സംസ്ഥാന ജോ. സെക്രട്ടറി പി നിഖിൽ, കെ പി രാമനുണ്ണിയുടെ വീട്ടിൽ ജില്ലാ സെക്രട്ടറി വി വസീഫ് എന്നിവർ വൃക്ഷത്തൈകൾ നട്ടു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ്, ജില്ലാ ട്രഷറർ പി സി ഷൈജു, ജില്ലാ ജോ. സെക്രട്ടറി കെ അരുൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പിങ്കി പ്രമോദ്, ആർ ഷാജി, ഫഹദ്ഖാൻ, കെ അഭിജേഷ്, മുരളി എന്നിവർ പങ്കെടുത്തു. ബ്ലോക്ക് തല ഉദ്ഘാടനം കോഴിക്കോട് സൗത്തിൽ പി ഷിജിത്തും, പേരാമ്പ്രയിൽ പി കെ അജീഷും നിർവഹിച്ചു.
പ്രധാന വാർത്തകൾ
 Top