29 January Saturday

വഖഫ് നിയമനം; 
ഐക്യദാർഢ്യസദസ്സ്‌ 22ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
കോഴിക്കോട്‌ 
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത്‌ മഹല്ല് ജമാഅത്ത് കൗൺസിൽ 22 ന്‌ സെക്രട്ടറിയറ്റിന് മുമ്പിൽ  ഐക്യദാർഡ്യസദസ്സ്‌ നടത്തും.   മുഖ്യമന്ത്രിയെ കണ്ട് പിന്തുണ അറിയിക്കാനും മഹല്ല് ജമാ അത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു .
 മഹല്ലുകളിൽ സംഘർഷം സൃഷ്ടിക്കാനും  ഭക്ഷണത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിച്ച്‌   ചേരിതിരിവുണ്ടാക്കാനുമുള്ള നീക്കത്തിനെതിരെ  പ്രചാരണം നടത്തും. സംസ്ഥാന പ്രസിഡന്റ് പി ടി എ റഹീം എംഎൽഎ  അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി കെ എ കരീം, സെക്രട്ടറി ഷബീർ ചെറുവാടി, അഖിലേന്ത്യ കോ -ഓർഡിനേറ്റർ ഡോ.ഉവൈസ് സൈനുൽ ആബിദ്, കെ മുഹമ്മദ് കാസിം കോയ പൊന്നാനി,  അഡ്വ.പി കെ മുഹമ്മദ് പുഴക്കര,  ഷംസുദ്ദീൻ കൊടുവള്ളി  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top