22 October Tuesday

പിഴ...വലിയപിഴ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

 

കോഴിക്കോട്
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ കേന്ദ്രസർക്കാർ പത്തിരട്ടിവരെ വർധിപ്പിച്ചതോടെ സിറ്റി ട്രാഫിക് പൊലീസ് ചൊവ്വാഴ്ചവരെ ഈടാക്കിയത് 2,49,300 രൂപ. ആദ്യദിവസമായ ഞായറാഴ്ച നടത്തിയ പരിശോധനയിൽ ന​​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്ന് 151 കേസുകളിലായി 46,500 രൂപ പിഴ ഈടാക്കി. തിങ്കളാഴ്ച 191 കേസുകളിൽ 85,800 രൂപയും ചൊവ്വാഴ്ച 240 കേസുകളിൽ 1,17,000 രൂപയുമാണ് ഈടാക്കിയത്.
     പുതുക്കിയ പിഴനിരക്ക് വന്നതോടെ സിറ്റിയിൽ ഭൂരിഭാ​ഗംപേരും ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉപയോ​ഗിക്കുന്നുണ്ടെന്ന് കോഴിക്കോട് സൗത്ത് സിറ്റി ട്രാഫിക് എസിപി ബിജുരാജ് പറഞ്ഞു. എന്നാൽ ​ഗ്രാമപ്രദേശങ്ങളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ​
അനധികൃത പാർക്കിങ്‌, മൊബെൽ ഫോൺ ഉപയോ​ഗിച്ചുള്ള ഡ്രൈവിങ്‌, മൂന്നുപേരെവച്ചുള്ള ഡ്രൈവിങ്‌, ബസ്സുകൾ ഡോർ അടയ്‌ക്കാത്തത്, ഇടത് വശത്ത് കൂടെയുള്ള ഓവർടേക്കിങ്‌, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, അമിതവേഗം, അപകടകരമായ ഡ്രൈവിങ്, ഹെൽമെറ്റ് ധരിക്കാത്തത്, സീറ്റ് ബെൽറ്റ്, ഇൻഷുറൻസ് ഇല്ലാത്തത് തുടങ്ങിയവക്കാണ് പിഴ ഈടാക്കുന്നത്. 
സാധാരണ 100 മുതൽ 500 രൂപവരെ പിഴയടച്ചിരുന്നിടത്ത് ഞായറാഴ്ച മുതൽ ഇത് 1000 മുതൽ 10,000 വരെയായി.
പ്രധാന വാർത്തകൾ
 Top