21 October Monday

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

 

കോഴിക്കോട് 
കലിക്കറ്റ് സർവകലാശാലക്ക്‌ കീഴിലെ കോളേജുകളിലേക്കുള്ള യൂണിയൻ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. രാവിലെ 10ന്‌ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും
  ജില്ലയിലെ വിവിധ കോളേജുകളിൽ എതിരില്ലാതെ എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. നാദാപുരം ഐഎച്ച്ആർഡി കോളേജ്, ഗവ. എൻജിനിയറിങ് കോളേജ്, വടകര എസ്എൻ കോളേജ്, മടപ്പള്ളി ഗവ. കോളേജ്,  കടത്തനാട് ഗവ. കോളേജ്‌, മുചുകുന്ന് ഗവ. കോളേജ്, ബാലുശേരി ഗവ. കോളേജ്, മൊകേരി ഗവ. കോളേജ്, ​ഗുരുവായൂരപ്പൻ കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ദേവഗിരി കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലെ വിവിധ സീറ്റുകളിലാണ് എസ്എഫ്ഐ പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 
പെൺകുട്ടികളെ നേതൃസ്ഥാനങ്ങളിൽ മത്സരിപ്പിച്ചാണ് ഇത്തവണയും എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൊടുവള്ളി സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. കോളേജ്,  പേരാമ്പ്ര സികെജിഎം ഗവ. കോളേജ്, ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക്‌ പെൺകുട്ടികളാണ് മത്സരിക്കുന്നത്.
പ്രധാന വാർത്തകൾ
 Top