09 October Wednesday

വയനാടിന്‌ കോഴിക്കോട്‌ 
കോർപറേഷന്റെ 3 കോടി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപറേഷൻ നൽകുന്ന മൂന്നുകോടി രൂപയുടെ ചെക്ക് മേയർ 
ബീന ഫിലിപ്പ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ്‌ റിയാസ് എന്നിവർ സമീപം

കോഴിക്കോട്‌ > വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപറേഷൻ മൂന്ന്‌ കോടി രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന്‌ മേയർ ബീനാ ഫിലിപ്പ് ചെക്ക് കൈമാറി. മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, മുൻ എംഎൽഎ എ പ്രദീപ്‌കുമാർ എന്നിവരുമുണ്ടായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ പി ദിവാകരൻ, പി കെ നാസർ, കൗൺസിലർമാരായ കെ സി ശോഭിത, കെ മൊയ്തീൻ കോയ, ടി റനീഷ്, കോർപറേഷൻ സെക്രട്ടറി കെ യു ബിനി, കൗൺസിൽ സെക്രട്ടറി എം വി റംസി ഇസ്മായിൽ എന്നിവർ ചേർന്നാണ്‌ തുക കൈമാറിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top