24 September Friday
നിർമാണത്തിൽ അഴിമതി

ഉദ്ഘാടനത്തിനുമുമ്പേ റോഡ് തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

ഉദ്ഘാടനത്തിനുമുമ്പേ തകർന്ന ഓത്തിയിൽ മുക്ക്–-കാപ്പാറോട്ട് മുക്ക് റോഡ്

നാദാപുരം
നിർമാണത്തിലെ അഴിമതിമൂലം ഉദ്ഘാടനം കഴിയുംമുമ്പേ റോഡ് തകർന്നു. നാദാപുരം പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന ഓത്തിയിൽ മുക്ക്–--കാപ്പാറോട്ട് മുക്ക്‌ റോഡാണ്‌ തകർന്നത്. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്ന്‌ 10 ലക്ഷം രൂപയാണ് അനുവദിച്ചത്.
400 മീറ്റർ റോഡിനാണ് ഫണ്ട് വകയിരുത്തിയത്. നിർമിച്ച് ദിവസങ്ങൾ കഴിയുംമുമ്പേ റോഡിലെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിരുന്നു. 
വാണിമേൽ സ്വദേശിയായ കരാറുകാരനാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്.
 ഇയാൾ രണ്ടുവർഷം മുമ്പ് രണ്ടാം വാർഡിൽ നിർമിച്ച പ്രധാന റോഡ് സമാനരീതിയിൽ പൊട്ടിപ്പൊളിഞ്ഞ് ജനങ്ങൾ യാത്രാദുരിതം നേരിടുകയാണ്. പൊതുഖജനാവിലെ പണം നഷ്ടപ്പെടുത്തുന്ന കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കാക്കാറ്റിൽ ബ്രാഞ്ച് സെക്രട്ടറി കെ ടി കെ രാജൻ ബ്ലോക്ക് അസി. എൻജിനിയർക്ക് പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top