19 September Saturday

മിൽമ: ഓൺലൈൻ ബുക്കിങ്ങിന്‌‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
കോഴിക്കോട്
കോഴിക്കോട്‌ ടൗണിലും സമീപ പ്രദേശങ്ങളിലും മിൽമ പാലും ഉല്പന്നങ്ങളും ഓൺലൈനിൽ  വീടുകളിൽ  എത്തിക്കുന്ന സംവിധാനത്തിന് തുടക്കമായി. കേരള സ്റ്റാർട്ടപ്പ് സ്ഥാപനമായ എ എം നീഡ്സുമായി സഹകരിച്ചാണ് മിൽമ പാൽ വീടുകളിൽ എത്തിക്കുന്നത്.  പരിപാടിയുടെ ഉദ്ഘാടനം  മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ  കെ എസ്. മണി നിർവഹിച്ചു. മിൽമ മലബാർ മേഖലാ യുണിയൻ ഡയറക്ടർ   ശ്രീനിവാസൻ   അധ്യക്ഷനായി.  ഡയറക്ടർ  ഗിരീഷ് കുമാർ, ഡി എസ് കോണ്ട, ജോർജ് കുട്ടി എന്നിവർ സംസാരിച്ചു.  മിൽമ മാനേജിങ്‌ ഡയറക്ടർ  കെ എം വിജയകുമാരൻ സ്വാഗതവും കോഴിക്കോട്
ഡെയ്‌റി സീനിയർ മാനേജർ  കെ കെ ഷാജിമോൻ നന്ദിയും പറഞ്ഞു. 
എ എം നീഡ്സ് മാനേജിങ് ഡയറക്ടർ   സുജിത് സുധാകരൻ പദ്ധതി വിശദീകരിച്ചു. എ എം നീഡ്‌സിന്റെ മൊബൈൽ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് തലേദിവസം വൈകിട്ട്‌  ആറുവരെ ബുക്ക് ചെയ്യാം.  അടുത്ത ദിവസം രാവിലെ 5 മുതൽ 7.30 വരെ 50 പേരുടെ വിതരണ സംഘം  ഓർഡർ പ്രകാരം പാൽ വീടുകളിൽ എത്തിക്കും. ഇതിന് സർവീസ് ചാർജ് ഇല്ല.  തൊണ്ണൂറ് ദിവസത്തേക്കുള്ള പാൽ മുൻകൂറായി ബുക്ക് ചെയ്യാം. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top