16 November Saturday

കുടുംബശ്രീ അംഗങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇലക്ട്രിക് ഓട്ടോ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

 

പേരാമ്പ്ര 
അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുവേണ്ടി കുടുംബശ്രീ അംഗങ്ങൾക്ക് ഇലക്ട്രിക് ഓട്ടോകൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുമെന്ന്  മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.  അന്തരീക്ഷ മലിനീകരണത്തിന്‌ പ്രധാന  കാരണം വാഹനങ്ങളാണ്.  അത് ഇല്ലാതാക്കാൻ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കണം.  ചെറുവണ്ണൂരിൽ നടന്ന  കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട് സമൃദ്ധി കാർഷിക ക്യാമ്പയിൻ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
 ചെറുവണ്ണൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ബിജു അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ സി എസ് ദത്തൻ പദ്ധതി വിശദീകരിച്ചു. പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ സി സതി, ചെറുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നഫീസ കൊയിലോത്ത്, ബി ബി ബിനീഷ്,  വി കെ മോളി,   എൻ എം കുഞ്ഞബ്ദുള്ള, പേരാമ്പ്ര മണ്ഡലം വികസന സമിതി കൺവീനർ എം കുഞ്ഞമ്മത്, പി കെ എം ബാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ആർ സതീഷ് ചന്ദ്രൻ, വിസിപി  സി എച്ച് പുഷ്പ എന്നിവർ സംസാരിച്ചു.  കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത സ്വാഗതവും കുടുംബശ്രീ എഡിഎം സി ടി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top