22 September Sunday

നടക്കുതാഴ ബാങ്ക്‌ പാലയാട്ട്‌നട ബ്രാഞ്ചിന്റെ നവീകരിച്ച ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

 

വടകര
നടക്കുതാഴ സർവീസ്‌ സഹകരണ ബാങ്കിന്റെ പാലയാട്ട്‌ നട ബ്രാഞ്ചിന്റെ നവീകരിച്ച ഓഫീസും ഇടപാട്‌ സമയം രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ദീർഘിപ്പിക്കുന്നതിൻേറയും ഉദ്‌ഘാടനം മന്ത്രി ടി പി രാമകൃഷ്‌ണൻ നിർവഹിച്ചു. 
പുതുതായി ആരംഭിച്ച ആധാർ എനേബിൾഡ്‌ പേയ്‌മെന്റ്‌ സംവിധാനം വടകര സഹകരണ അസി. രജിസ്‌ട്രാർ സി കെ സുരേഷും നവീകരിച്ച വെബ്‌സൈറ്റ്‌ ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ കെ പി ബാലനും ഉദ്‌ഘാടനം ചെയ്‌തു. 
ബാങ്ക്‌ പ്രസിഡന്റ്‌ ഇ അരവിന്ദാക്ഷൻ അധ്യക്ഷനായി. പി കെ സിന്ധു, അഡ്വ. സി വത്സലൻ, പി കെ ദിവാകരൻ, കെ കുഞ്ഞിക്കണ്ണൻ, നല്ലാടത്ത്‌ രാഘവൻ, അരിയേരി രവീന്ദ്രൻ, സി പി ചന്ദ്രൻ, അഡ്വ. ലതികാ ശ്രീനിവാസൻ, സി കെ കരീം എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ എം മനോജൻ സ്വാഗതവും ടി എം ഷൈജു നന്ദിയും പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top