20 September Friday

ഊർജ സംരക്ഷണ പാഠവുമായി ജെഎൻഎം ഹയർസെക്കൻഡറി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
വടകര
പഠനത്തോടൊപ്പം ഊർജ സംരക്ഷണത്തിന്റെയും തൊഴിൽ നൈപുണിയുടെയും പുതിയ പാഠങ്ങളുമായി പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ശാസ്ത്ര ക്ലബ്‌, എനർജി ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ പത്താംക്ലാസിലെ മുന്നൂറോളം വിദ്യാർഥികൾക്ക് എൽഇഡി ബൾബ് നിർമാണത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഊർജ അംബാസഡർമാർക്ക് ആദ്യഘട്ട പരിശീലനം നൽകി. രണ്ടാംഘട്ടത്തിൽ 8,9 ക്ലാസിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകും. കൂടാതെ ക്ലബുകൾ, വായനശാലകൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി വിപുലീകരിച്ച് നാട്ടിലേക്ക്‌ വ്യാപിപ്പിക്കാനും ശ്രമമുണ്ട്‌.പ്രധാനാധ്യാപകൻ കെ സുരേന്ദ്രൻ, വി പി പ്രസന്നകുമാരി, പി പി ഗിരിജ, കെ ടി സുധ, കെ പ്രേമചന്ദ്രൻ, പി ബഷീർ, എ കെ ദിവ്യ, എം ഷംന എന്നിവരുടെ നേതൃത്വത്തിലാണ്‌ വിദ്യാർഥികൾക്ക്‌ പരിശീലനം നൽകുന്നത്‌.
പ്രധാന വാർത്തകൾ
 Top