11 August Thursday

സംയുക്ത കർഷക തൊഴിലാളി മാർച്ച്‌ ആഗസ്ത്‌ 1ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

കെഎസ്‌കെടിയു– കേരള സംസ്ഥാന കർഷക തൊഴിലാളി ഫെഡറേഷൻ സംയുക്ത ജില്ലാ കൺവൻഷൻ സി ബി ദേവദർശൻ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആഗസ്ത്‌ ഒന്നിന്റെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട്‌ ആദായ നികുതി ഓഫീസിലേക്ക്‌ നടത്തുന്ന മാർച്ച്‌ വിജയിപ്പിക്കാൻ സംഘടനകളുടെ സംയുക്ത ജില്ലാ കൺവൻഷൻ തീരുമാനിച്ചു. കേരള സ്‌റ്റേറ്റ്‌  കർഷക തൊഴിലാളി യൂണിയൻ, കേരള സംസ്ഥാന കർഷക തൊഴിലാളി ഫെഡറേഷൻ എന്നീ സംഘടനകളുടെ സംയുക്ത കൺവൻഷൻ കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ  ഉദ്‌ഘാടനംചെയ്തു. പി സുരേഷ്‌ അധ്യക്ഷനായി.
 ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി കെ കണ്ണൻ, യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ സ്വാഗതം പറഞ്ഞു. സമരസമിതി ഭാരവാഹികൾ: കെ കെ ദിനേശൻ (കൺവീനർ), പി സുരേഷ്‌ ( ചെയർമാൻ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top