09 August Sunday

17,572 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
കോഴിക്കോട്‌
പുതുതായി വന്ന 988 പേർ ഉൾപ്പെടെ ജില്ലയിൽ 17,572 പേർ കോവിഡ്‌ നിരീക്ഷണത്തിൽ.  52,701 പേർ നിരീക്ഷണം പൂർത്തിയാക്കി. 254 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 158 പേർ മെഡിക്കൽ കോളേജിലും 87 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 41 പേർ ഡിസ്ചാർജ് ആയി. 
നിലവിൽ 11,948 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്‌. 436 പേർ ജില്ലാ ഭരണകേന്ദ്രം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും 11,459  പേർ വീടുകളിലും 53 പേർ ആശുപത്രിയിലുമാണുള്ളത്‌. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 133 പേർ ഗർഭിണികളാണ്. ഇതുവരെ 7,983 പ്രവാസികൾ  ക്വാറന്റൈൻ പൂർത്തിയാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top