കോഴിക്കോട്
ജില്ലയിൽ ശനിയാഴ്ച എട്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻപേരും വിദേശങ്ങളിൽ നിന്നെത്തിയവരാണ്. ഇതോടെ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 101 ആയി.
പോസിറ്റീവായവർ:
വടകര സ്വദേശി (40) ഒന്നിന് സൗദിയിൽനിന്ന് കണ്ണൂർ എയർപോർട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതോടെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്രവ പരിശോധനാ ഫലവും പോസിറ്റീവ് ആയതോടെ തുടർ ചികിത്സയിലാണ്.
പുതുപ്പാടി സ്വദേശി (54) ഒന്നിന് സൗദിയിൽനിന്ന് കണ്ണൂർ എയർപോർട്ടിലെത്തി. ലക്ഷണങ്ങളുള്ളതിനാൽ സർക്കാർ വാഹനത്തിൽ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പയ്യാനക്കൽ സ്വദേശി (35) ജൂൺ 20ന് കുവൈത്തിൽനിന്ന് കണ്ണൂരെത്തി. സർക്കാർ വാഹനത്തിൽ കോഴിക്കോട്ടെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ലക്ഷണത്തെ തുടർന്ന് ജൂൺ 29ന് ബീച്ച് ആശുപത്രിയിൽ എത്തി സ്രവം പരിശോധനയ്ക്കെടുത്തു. വീട്ടിൽ നിരീക്ഷണം തുടർന്നു. പോസിറ്റീവ് ആയതോടെ ചികിത്സക്കായി എഫ്എൽടിസിയിലേക്ക് മാറ്റി.
നരിക്കുനി സ്വദേശി (45) ജൂൺ 18ന് കുവൈത്തിൽനിന്ന് കൊച്ചിയിലെത്തി. സർക്കാർ വാഹനത്തിൽ കൊയിലാണ്ടിയിലെ വീട്ടിലെത്തി നിരീക്ഷണം തുടർന്നു. ജൂൺ 30ന് ലക്ഷണത്തെ തുടർന്ന് ബീച്ച് ആശുപത്രിയിൽ എത്തി സ്രവം പരിശോധനയ്ക്കെടുത്തു. തുടർ ചികിത്സക്കായി എഫ്എൽടിസിയിലേക്ക് മാറ്റി.
അഴിയൂർ സ്വദേശി (42) ജൂൺ 30ന് സൗദിയിൽനിന്ന് കോഴിക്കോട് എയർപോർട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതോടെ. ഗവ. സജ്ജമാക്കിയ വാഹനത്തിൽ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. സ്രവ പരിശോധന പോസിറ്റീവായതോടെ ചികിത്സക്കായി എഫ്എൽടിസിയിലേക്ക് മാറ്റി.
ഏറാമല സ്വദേശി (43) ജൂൺ 30ന് സൗദിയിൽനിന്ന് കരിപ്പൂർ എയർപോർട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതോടെ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. തുടർ ചികിത്സക്കായി എഫ്എൽടിസിയിലേക്ക് മാറ്റി.
ബാലുശേരി സ്വദേശി (53) ജൂൺ 30ന് സൗദിയിൽനിന്ന് കരിപ്പൂർ എയർപോർട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതോടെ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. തുടർ ചികിത്സക്കായി എഫ്എൽടിസിയിലേക്ക് മാറ്റി.
ഏറാമല സ്വദേശി (55) ജൂൺ 30ന് ഖത്തറിൽനിന്ന് കോഴിക്കോട് എയർപോർട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതോടെ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. എഫ്എൽടിസിയിൽ തുടർചികിത്സയിലാണ്.
ശനിയാഴ്ച 400 സ്രവ സാമ്പിൾ പരിശോധിച്ചു. 14,692 സാമ്പിളുകൾ പരിശോധിച്ചതിൽ 12,713 എണ്ണം നെഗറ്റീവാണ്. 1,636 പേരുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായവരിൽ 35 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 58 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ഏഴുപേർ കണ്ണൂരിലും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..