23 August Friday

എ കണാരേട്ടൻ സ‌്മാരകമന്ദിരവും യൂത്ത‌് സെന്ററും മുഖ്യമന്ത്രി നാളെ ഉദ‌്ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019
കോഴിക്കോട‌്
കെഎസ‌്കെടിയു ജില്ലാകമ്മിറ്റിക്കായി പണിത എ കണാരേട്ടൻ സ‌്മാരകമന്ദിരവും ഡിവൈഎഫ‌്ഐ  ജില്ലാ കമ്മിറ്റി ഓഫീസ‌് യൂത്ത‌് സെന്ററും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യും. കർഷക തൊഴിലാളി യൂണിയനും ഡിവൈഎഫ‌്ഐയും സംയുക്തമായാണ‌് ഓഫീസ‌് നിർമിച്ചിരിക്കുന്നത‌്. വയനാട‌് റോഡിൽ മലബാർ ക്രിസ‌്ത്യൻ കോളേജിനടുത്തുള്ള ഡിവൈഎഫ‌്ഐ ഓഫീസ‌് നവീകരിച്ചാണ‌് രണ്ട‌് സംഘടനകൾക്കുമായി  ജില്ലാ ആസ്ഥാനം പണിതത‌്. ഡിവൈഎഫ‌്ഐ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കെഎസ‌്കെടിയുവാണ‌്  ഓഫീസ‌് നിർമിച്ചത‌്.
പകൽ 2.30നാണ‌് ഉദ‌്ഘാടനം. ചടങ്ങിൽ കെഎസ‌്കെടിയു സംസ്ഥാന പ്രസിഡന്റ‌്  എം വി ഗോവിന്ദൻ, സെക്രട്ടറി എൻ ആർ ബാലൻ, ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌്  പി എ  മുഹമ്മദ‌് റിയാസ‌്, സംസ്ഥാന പ്രസിഡന്റ‌്  എസ‌് സതീഷ‌്, സെക്രട്ടറി എ എ റഹീം എന്നിവർ സംസാരിക്കും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top