15 May Saturday

കേന്ദ്ര ഏജൻസികളുടെ അന്വേഷണം കാര്യക്ഷമമല്ലെന്ന്‌‌ ‌ രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

 കോഴിക്കോട് 

കേന്ദ്ര സർക്കാർ കേരളത്തിൽ നടത്തുന്ന അന്വേഷണമൊന്നും  കാര്യക്ഷമമല്ലെന്ന്‌ രാഹുൽഗാന്ധി. കോഴിക്കോട്‌ റോഡ്‌ ഷോയിൽ സംസാരിക്കുകയായിരുന്നു‌ അദ്ദേഹം.   മറ്റ്‌ സംസ്ഥാനങ്ങളിൽ  കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കുമ്പോൾ കേരളത്തിൽ കാര്യമായ അഴിമതി അന്വേഷണമൊന്നും നടത്തുന്നില്ലെന്ന്‌ രാഹുൽ പറഞ്ഞു. 
എവിടെ പോയാലും കോൺഗ്രസ്  മുക്തഭാരതമെന്ന് പറയുന്ന പ്രധാനമന്ത്രി ഇടത് മുക്ത കേരളമെന്നോ ഭാരതമെന്നോ പറയാത്തത് എന്താണ്,  ഇടതിനെ സഹായിക്കുന്ന നിലപാടാണ് ബിജെപിക്ക്. മോഡിയെ എതിർക്കുന്നത് കോൺഗ്രസും  യുഡിഎഫും മാത്രമാണെന്നും രാഹുൽ  പറഞ്ഞു.
 ഹെലിക്കോപ്റ്ററിൽ ബീച്ച്‌ മറൈൻ ഗ്രൗണ്ടിൽ ഇറങ്ങുന്നതിന്‌ പകരം ക്രിസ്‌ത്യൻ കോളേജ്‌ ഗ്രൗണ്ടിൽ മാറിയിറങ്ങിയ രാഹുൽ ഗാന്ധി ഓട്ടോറിക്ഷയിലാണ്‌ റോഡ്‌ ഷോയുടെ വേദിയിലേക്കെത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top