03 June Wednesday

ദുരിതാശ്വാസം നൽകിയാൽ ചിത്രം സമ്മാനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
കോഴിക്കോട്‌
ആയിരം രൂപ കോവിഡ്‌ ഫണ്ടിൽ അടച്ചാൽ പുഞ്ചിരിപൊഴിക്കുന്ന ചിത്രം വരച്ച്‌ നൽകും. ഫാറൂഖ്‌ കോളേജ്‌ ഹൈസ്‌കൂൾ അധ്യാപകൻ സിറാജ്‌ കാസിമാണ്‌ നാടിന്റെ ദുരിതമകറ്റാൻ  സഹായമേകുന്നവരുടെ ചിത്രം വരച്ച്‌ സമ്മാനിക്കുന്നത്‌. പെൻസിൽകൊണ്ട്‌ വരച്ച പോർട്രേറ്റാണ്‌ നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ആയിരം രൂപയെങ്കിലും സംഭാവന ചെയ്യുന്നവർക്കാണ്‌ സിറാജ്‌ മാഷുടെ വക പടം നൽകുക. പണമടച്ച രശീതി Siraj Kasim  എന്ന ഫേസ്‌ബുക്ക്‌ അക്കൗണ്ടിലേക്ക്‌ ഇൻബോക്‌സിൽ അയച്ചാൽ മതി. കഴിഞ്ഞദിവസം ഈ വാഗ്‌ദാനമറിയിച്ചതിന്‌ പിന്നാലെ മൂന്നുപേർ സംഭാവന നൽകി പടം സ്വന്തമാക്കി. കോവിഡിനെതിരെ സാലറി ചലഞ്ചിൽ പങ്കെടുത്തത്‌ കൂടാതെയാണ്‌ ചിത്രകാരനായ ഈ മലയാള ഭാഷാധ്യാപകൻ സുമനസ്സുകളെ പ്രോത്സാഹിപ്പിക്കാൻ പെൻസിലേന്തുന്നത്‌.
പ്രധാന വാർത്തകൾ
 Top