Deshabhimani

ഡോ. ഫസൽ ഗഫൂറിന്റെ പുസ്‌തകം പ്രകാശിപ്പിച്ചു

വെബ് ഡെസ്ക്

Published on Dec 04, 2024, 02:54 AM | 0 min read

കോഴിക്കോട്‌ 

എംഇഎസ് പ്രസിഡന്റ്‌ ഡോ. പി എ ഫസൽ ഗഫൂർ രചിച്ച പുസ്‌തകം ‘എന്റെ വീക്ഷണം എന്റെ നിരീക്ഷണം’ പുറത്തിറക്കി. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ കേളുഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണന്‌ നൽകിയാണ്‌ പുസ്‌തകം പ്രകാശിപ്പിച്ചത്‌. ദേശീയ–-അന്തർദേശീയ പ്രശ്‌നങ്ങളിലും സാമൂഹ്യ വിഷയങ്ങളിലുമുള്ള നിലപാടുകളും വീക്ഷണങ്ങളും അവതരിപ്പിക്കുന്ന ഫസൽ ഗഫൂറിന്റെ ലേഖനങ്ങളാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം. ഒലിവ്‌ പബ്ലിക്കേഷൻസാണ്‌ പ്രസാധകർ. പ്രകാശന ചടങ്ങിൽ എം കെ മുനീർ എംഎൽഎ അധ്യക്ഷനായി. പുരോഗമന നിലപാട് സ്വീകരിക്കാൻ പത്തു പ്രാവശ്യം ആലോചിക്കേണ്ട സാമൂഹ്യാന്തരീക്ഷമാണിന്നുള്ളതെന്ന്‌ വി ഡി സതീശൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്‌സിന്റെ എണ്ണം നേതൃത്വത്തെ സൃഷ്‌ടിക്കുന്ന കാലമാണ്‌. ഇത്തരം നിർമിത നേതൃത്വങ്ങൾ  വലിയ ദുരന്തമാകും. ഹിറ്റ്‌ലറുടെ കാലത്തെ ഗീബൽസുമാരുടെ പണി നവമാധ്യമകാലത്ത്‌ പിആർ ഏജൻസികളാണ്‌ ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു. 
യു കെ കുമാരൻ, ഡോ. ഹുസൈൻ രണ്ടത്താണി, എൻ പി ചെക്കുട്ടി, ഒ സി സലാഹുദ്ദീൻ, കുഞ്ഞിമൊയ്തീൻ, സി ടി സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ഫസൽ ഗഫൂർ മറുപടി പറഞ്ഞു. പി കെ അബ്ദുൾ ലതീഫ് സ്വാഗതം പറഞ്ഞു.
 


deshabhimani section

Related News

0 comments
Sort by

Home