03 February Friday

അന്തിമ പട്ടിക ജനുവരി അഞ്ചിന് വോട്ടർ പട്ടിക പുതുക്കാം എട്ടുവരെ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

 

കോഴിക്കോട്‌
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്താനും വ്യാഴാഴ്‌ചവരെ അവസരമുണ്ടാകുമെന്ന് വോട്ടർ പട്ടിക നിരീക്ഷകൻ പി എം അലി അസ്ഗർ പാഷ പറഞ്ഞു. പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അവലോകനം ചെയ്യാനും തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം.
കരടുപട്ടികയിൽ ആക്ഷേപമുണ്ടെങ്കിൽ എട്ടുവരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഒരു പോളിങ്‌ സ്‌റ്റേഷൻ/ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ മറ്റൊരു പോളിങ്‌ സ്‌റ്റേഷൻ/ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനമാറ്റം നടത്താനും ഈ അവസരം ഉപയോഗപ്പെടുത്താം. ജനുവരി അഞ്ചിന്‌ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനപ്രതിനിധികളുമായും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയ പാർടി പ്രതിനിധികളുമായും അദ്ദേഹം ചർച്ച നടത്തി. വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ രാഷ്ട്രീയ പാർടികൾക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട  ക്യാമ്പയിനുകളിൽ രാഷ്ട്രീയ പാർടികൾ സഹകരിക്കണം. 
വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആശങ്കകൾ പരിഹരിച്ച്  കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹയർസെക്കൻഡറി, കോളേജ് തലങ്ങളിൽ ഇലക്‌ഷൻ ഐഡി കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട്  എൻറോൾമെന്റ്‌ ക്യാമ്പയിനുകൾ സംഘടിപ്പിക്കാൻ അതത് വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും അലി അസ്ഗർ പാഷ പറഞ്ഞു.  വോട്ടർ പട്ടിക പുതുക്കൽ  സേവനം ലഭിക്കാനായി ജനസേവാകേന്ദ്രങ്ങളെയും അക്ഷയകേന്ദ്രങ്ങളെയും  ഉപയോഗപ്പെടുത്താം. കൂടാതെ ‘വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്' ഡൗൺലോഡ് ചെയ്തും www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയും തിരുത്താം. ജില്ലയിൽ ഇതുവരെ 55.9 ശതമാനം ആധാർ ലിങ്കിങ്‌ പൂർത്തിയായതായി ഇലക്‌ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top