കോഴിക്കോട്
ഷിഗല്ല ബാധിച്ച് മെഡിക്കൽ കോളേജ് മാതൃ ശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിയായ പത്തുവയസ്സുകാരി മരിച്ചു. പനി, വയറിളക്കം, ഛർദി എന്നിവയെ തുടർന്ന് ശനി രാവിലെയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രക്തസമ്മർദം കുറഞ്ഞ് മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ട്രൂനാറ്റ് പരിശോധനയിൽ ഷിഗല്ല സ്ഥിരീകരിച്ചു.
കുട്ടിയുടെ വീട്ടിൽ മറ്റൊരാൾക്കും അസുഖത്തിന്റെ ലക്ഷണങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശത്തെ ആരോഗ്യപ്രവർത്തകർ ആവശ്യമായ പ്രതിരോധ നടപടിയെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..