നാദാപുരം
നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റതിനെ തുടർന്ന് മരിച്ച കാസർകോട് ചെറുവത്തൂർ സ്വദേശി അരയാലിൻ കീഴിൽ പാലേരി വീട്ടിൽ ശ്രീജിത്തിന്റെ കൂടെ കാറിൽ ഉണ്ടായിരുന്ന കണ്ണൂർ കേളകം സ്വദേശി തേക്കുങ്കൽ സമീഷ് ടി ദേവിനെ നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പ്രതിക്കെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയത്. കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്പ്പെടുകയായിരുന്നുവെന്നും ഇതോടെ കാര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും
അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ശ്രീജിത്തിനെ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന്റെ മേൽനോട്ടത്തിൽ സിഐ ഫായിസ് അലി തലവനായി ഒമ്പത് അംഗങ്ങളടങ്ങിയ സംഘമാണ് പഴുതടച്ച അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..