23 January Sunday

ആർഎസ്‌എസ്‌ അരുംകൊലയിൽ
വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 
സിപിഐ എം നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം (വാർത്ത പേജ്‌ 9)

 കോഴിക്കോട് 

തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ ആർഎസ്എസ് അക്രമത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം അലയടിച്ചു. സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്‌മയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് സെന്റർ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കെഎസ്ആർടിസി കോംപ്ലക്‌സ്‌ പരിസരത്ത് സമാപിച്ചു. സംസ്ഥാന ട്രഷറർ എസ് കെ സജീഷ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വി വസീഫ്, ജില്ലാ ജോ. സെക്രട്ടറി കെ അരുൺ, പിങ്കി പ്രമോദ്, ഫഹദ് ഖാൻ, കെ വൈശാഖ്, എം എം സുബീഷ് എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി
കാരയാട് ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ കുരുടിമുക്കിൽ പ്രകടനവും പൊതുയോഗവും നടത്തി. എ സി ബാലകൃഷ്ണൻ, വി എം ഉണ്ണി എന്നിവർ സംസാരിച്ചു. സിപിഐ എം നടേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ആർ കെ അനിൽകുമാർ സംസാരിച്ചു. കൊയിലാണ്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മാവിൻ ചുവട്ടിൽ പ്രകടനവും യോഗവും ചേർന്നു. എം ബാലകൃഷ്ണൻ, കെ ഷിജു, ഡി കെ ബിജു എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി 
സിപിഐ എം കൊയിലാണ്ടി  ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ  പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം പി വിശ്വൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ദാസൻ, കെ കെ മുഹമ്മദ്, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
പയ്യോളി
പയ്യോളി ഏരിയയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. സിപിഐ എം പയ്യോളി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എം പി ഷിബു, എൻ സി മുസ്തഫ, പി വി മനോജൻ,   വി ടി ഉഷ എന്നിവർ സംസാരിച്ചു. 
തുറയൂരിൽ വി ഹമീദ്, എസ് കെ അനൂപ്, ലോക്കൽ സെക്രട്ടറി ടി കെ സുനിൽ, ആർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പള്ളിക്കരയിൽ പി ജനാർദനൻ, എൻ വി രാമകൃഷ്ണൻ, കെ എം പ്രദീപ് കുമാർ, വി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. തിക്കോടി ടൗണിൽ സുരേഷ് ചങ്ങാടത്ത്, ടി ഷീബ, ഡി ദീപ, ബിജു കളത്തിൽ, ആർ വിശ്വൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഇരിങ്ങലിൽ പി എം വേണുഗോപാലൻ, ടി അരവിന്ദാക്ഷൻ, ലോക്കൽ സെക്രട്ടറി പി ഷാജി, കെ കെ ഗണേശൻ, ടി ബാലൻ എന്നിവർ സംസാരിച്ചു. 
കോട്ടക്കലിൽ  എൻ ടി അബ്ദുറഹിമാൻ, എം ടി ഗോപാലൻ, കെ സി ബാബുരാജ്, കെ ടി കേളപ്പൻ എന്നിവർ സംസാരിച്ചു. മൂടാടിയിൽ  സി കെ ശ്രീകുമാർ, പി അനൂപ്, ലോക്കൽ സെക്രട്ടറി കെ സത്യൻ, പി വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. നന്തിയിൽ  കെ ജീവാനന്ദൻ, കെ വിജയരാഘവൻ, പി കെ ഷീജ, വി വി സുരേഷ്, ടി പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top