20 September Sunday

ജീവനക്കാരനെ തടവുകാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019
കോഴിക്കോട്‌ 
ജില്ലാ ജയിലിൽ തടവുകാർ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. അസി.പ്രിസൺ ഓഫീസർ അബ്ദുള്ള നിഷാദിനാണ്‌(32) പരിക്കേറ്റത്‌. അമ്പായത്തോട്‌ അഷ്‌റഫ്‌(25), ഷമീം(23) എന്നിവരാണ്‌ കഴുത്തിന്‌ കുത്തി മുറിവേൽപ്പിച്ചത്‌. ചൊവ്വാഴ്‌ച രാവിലെയാണ്‌ സംഭവം. മോഷണം, -മയക്കുമരുന്ന്‌ കേസുകളിൽ പ്രതിയാണ്‌ ഇരുവരും. മയക്കുമരുന്ന്‌ കിട്ടാത്തതിനാൽ പ്രകോപിതരായി ജനൽച്ചില്ലുകൾ അടിച്ചുപൊട്ടിച്ച്‌ അക്രമാസക്തരാവുകയായിരുന്നു. കസബ പൊലീസ്‌ കേസെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top