05 December Thursday
സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനം സമാപിച്ചു

ചെങ്കടലായി ചോമ്പാൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലി

 

 
അഴിയൂർ
ഒഞ്ചിയത്തെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ അജയ്യത വിളിച്ചോതി അത്യുജ്വല റാലിയും ചുവപ്പ്സേനാ മാർച്ചും. രണ്ടുദിവസം ചോമ്പാലിൽ നടന്ന സിപിഐ എം ഏരിയാ സമ്മേളന ഭാഗമായുള്ള റാലിയാണ്‌ വൻ ജനമുന്നേറ്റമായത്‌.
മുക്കാളി കേന്ദ്രീകരിച്ച് ബാന്റ് വാദ്യ സംഘങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റെഡ്‌ വളന്റിയർ മാർച്ചും സമ്മേളന പ്രതിനിധികളുടെ  പ്രകടനവും പൊതു സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിച്ചു. ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ ചെറുസംഘങ്ങളും എത്തിയതോടെ മിനി സ്റ്റേഡിയം ചെങ്കടലായി.  
സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്‌തു. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി.  പ്രീത കൂത്തുപറമ്പ്, ആർ ഗോപാലൻ, പി രാജൻ, വി പി ഗോപാലകൃഷ്‌ണൻ, എൻ ബാലകൃഷ്ണൻ, കെ പി ഗിരിജ, പി പി ചന്ദ്രശേഖരൻ, അബ്ദുൾ അസീസ് കോറോത്ത്  തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി ശ്രീധരൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top