14 November Thursday

ആദായനികുതി ഓഫീസിലേക്ക്‌ പികെഎസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
കോഴിക്കോട്‌
പട്ടികജാതി ക്ഷേമസമിതി ആദായനികുതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. പട്ടികവിഭാഗത്തിന്റെ സംവരണം തകർക്കുന്ന സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിൽ കേന്ദ്രം ഭരണഘടനാ ഭേദഗതി കൊണ്ടുവരണം, ജാതി സെൻസസ് നടത്തുക, സ്വകാര്യ മേഖലയിലെ സംവരണത്തിന്‌ നിയമം വേണം എന്നീ മുദ്രവാക്യങ്ങളുന്നയിച്ച്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ മാർച്ച്‌. 
പികെഎസ്‌ ജില്ലാ സെക്രട്ടറി അഡ്വ. ഒ എം ഭരദ്വാജ് ഉദ്ഘാടനംചെയ്തു. 16 ഏരിയകളിൽനിന്നായി നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്‌ സി എം ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം മിനി, പി ടി ബാബു, എ കെ സജീവൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷാജി തച്ചയിൽ സ്വാഗതവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ടി ലിഖേഷ് നന്ദിയും പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top