08 December Thursday

പോഷണ മാസാചരണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കുറ്റ്യാടി
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും ഐസിഡിഎസ് പ്രോജക്ട് ഓഫീസ് കുന്നുമ്മലും ചേർന്ന് നടപ്പാക്കുന്ന പോഷൺമാ പദ്ധതിക്ക് തുടക്കമായി. ഒക്ടോബർ ഒന്നുമുതൽ മുപ്പതുവരെയാണ് പോഷണ മാസാചരണം. പദ്ധതിയുടെ പ്രചാരണത്തിനായി മൊകേരിമുതൽ വട്ടോളിവരെ മെഗാറാലി സംഘടിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യവും നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ പോഷണം ഉറപ്പുവരുത്തുന്ന മാർഗങ്ങൾ വിവരിക്കുന്ന ടാബ്ലോകൾ, പോസ്റ്ററുകൾ എന്നിവ റാലിയിൽ ഉൾപ്പെടുത്തി. പോഷണ തിരുവാതിരക്കളി, പച്ചക്കറി കോൽക്കളി, പച്ചക്കറിയും ഫലവർഗങ്ങളും ചേർത്തൊരുക്കിയ പൂക്കള മാതൃക എന്നിവയും ശ്രദ്ധ നേടി. റാലി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സമാപിച്ചു. 
സമാപനച്ചടങ്ങ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ കുഞ്ഞിരാമൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കൈരളി, കെ കെ ഷമീന, സിഡിപിഒ റംലത്ത്, ഐസിഡിഎസ് സൂപ്പർവൈസർമാരായ ക്ലാര, രജനി, നീതു, ജലജ, ഷരീഫ, ജൂനിയർ സൂപ്രണ്ട് സന്തോഷ്, ജിഷ്ണു പ്രദീപൻ, എൻഎൻഎം സ്റ്റാഫ് അഭിരാമി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top