22 September Tuesday

ലഭിക്കാനുള്ളത് 1718 ഫലം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

കോഴിക്കോട്‌
പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 1718 പേരുടെ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്. തിങ്കളാഴ്‌ച 722 സ്രവ സാമ്പിൾ പരിശോധനക്കയച്ചു. ആകെ 66,998 സാമ്പിളുകൾ അയച്ചതിൽ 65,280 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 63,671 എണ്ണം നെഗറ്റീവാണ്. 
പുതുതായി വന്ന 87 പേർ ഉൾപ്പെടെ ആകെ 3372 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്‌.  603 പേർ ജില്ലാ ഭരണകേന്ദ്രം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും, 2707 പേർ വീടുകളിലും 62 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 
വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 16 പേർ ഗർഭിണികളാണ്. ഇതുവരെ 26,467 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top