15 August Monday

കൊയിലാണ്ടി താലൂക്കിൽ അവധിദിനം തീർപ്പാക്കിയത്‌ 167 ഫയൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
കൊയിലാണ്ടി
കോവിഡ്‌കാല നിയന്ത്രണങ്ങൾമൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശികയായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാൻ ജൂൺ 15മുതൽ സെപ്‌തംബർ 30വരെ നടപ്പാക്കി വരുന്ന ഫയൽ അദാലത്തിന്റെ ഭാഗമായി താലൂക്കിൽ ഞായറാഴ്ചയും ജീവനക്കാർ ഓഫീസുകളിൽ ജോലിക്കെത്തി. താലൂക്ക് ഓഫീസിൽ മാത്രം 167 ഫയലുകൾ ഞായറാഴ്‌ച തീർപ്പാക്കി. ഇനി പ്രവൃത്തിദിനങ്ങളിൽ അധിക സമയമെടുത്തും അവധിദിവസങ്ങളിലും ഫയലുകൾ തീർപ്പാക്കി അദാലത്ത് വിജയിപ്പിക്കാൻ ജീവനക്കാർ തീരുമാനിച്ചു. അദാലത്തിൽ ജൂൺ 30വരെ കൊയിലാണ്ടി താലൂക്ക് ഓഫീസിൽ 901 ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top