18 August Thursday

വായിച്ചു വളരാൻ കുട്ടികൾ ലൈബ്രറിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

 വടകര

വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി  പണിക്കോട്ടി തൊണ്ടികുളങ്ങര എൽപി സ്കൂൾ.  വായനദിന മാസാചരണത്തോടനുബന്ധിച്ച് പണിക്കോട്ടിയിലെ  ഐക്യകേരള കലാസമിതി ഗ്രന്ഥാലയവുമായി സഹകരിച്ചാണ് സ്കൂളിൽ പദ്ധതി ആവിഷ്കരിച്ചത്. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികളും പദ്ധതിയുടെ ഭാഗമായി ഗ്രന്ഥാലയത്തിൽ അംഗത്വമെടുത്തു. ലൈബ്രറിയിലെ പതിനായിരത്തോളം പുസ്തകങ്ങൾ പരിചയപ്പെടാനുള്ള സുവർണാവസരമാണ് ഇതുവഴി കുട്ടികൾക്ക്‌ കൈവന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ ബാലൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഇ കെ ഷരീഫ അധ്യക്ഷയായി. വി കെ ബാലൻ, ടി രാജൻ,  ടി കുഞ്ഞബ്ദുള്ള, കെ കുഞ്ഞിക്കണ്ണൻ, പി രജനി, പി കെ ബാലകൃഷ്ണൻ, സി  ബാലൻ, വി പി നാരായണൻ, വി കെ പ്രതാപ് , മധു മേപ്പാട്ട്,  എം കെ റഫീഖ്,  സി വി ഷൈജ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top