08 August Monday

ജനപങ്കാളിത്തത്താൽ
ശ്രദ്ധേയമായി ആരോഗ്യമേള

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

 കുറ്റ്യാടി

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു മേള. ജീവിതശൈലി രോഗ നിർണയം, നേത്ര പരിശോധന, ഇഎൻടി, ആയുർവേദം, ഹോമിയോ, ദന്തരോഗ വിഭാഗം, ശിശു രോഗവിഭാഗം, ഹൃദ്രോഗവിഭാഗം, കാരുണ്യ കിയോസ്‌ക്,  പൊതു ആരോഗ്യ പരിശോധന തുടങ്ങിയ സേവനങ്ങൾ  ജനങ്ങൾക്ക് ലഭ്യമായി. മേളയുടെ ഭാഗമായി സെമിനാർ, ഭക്ഷ്യമേള, കമ്പവലി, മെഗാ തിരുവാതിര എന്നിവ നടന്നു. വിവിധ സ്റ്റാളുകളുമുണ്ടായിരുന്നു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രി അധ്യക്ഷയായി. എഡിപി നവീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിഎംഒ പിയൂഷ് നമ്പൂതിരി മുഖ്യാതിഥിയായി. ഡിപിഎം അനീന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ 
പി സുരേന്ദ്രൻ, മുഹമ്മദ് കക്കട്ടിൽ, എൻ കെ ലീല, എം പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ലീബ സുനിൽ സ്വാഗതവും കെ ഒ ദിനേശൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top